Posted On
date_range Updated On
date_range മലയാളി മോംസ് ഓണാഘോഷം വർണാഭമായി
മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. ജുഫൈറിലെ അൽ മൻസിൽ ഹോട്ടലിൽ നടന്ന പരിപാടി വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി.
വിഭവസമൃദ്ധമായ ഓണസദ്യയും മലയാളി അമ്മമാരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണത്തിന്റെ സ്നേഹവും സാഹോദര്യവും പങ്കുവെച്ച ആഘോഷം ബഹ്റൈനിലെ മലയാളി കുടുംബങ്ങൾക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള അവസരമായി. ഭാരവാഹികൾ ആയ ഷറീൻ ഷൗഖത്തലി, ഷിഫ സുഹൈൽ, സ്മിത ജേക്കബ്, മെഹ്നാസ് മജീദ്, ഷഫീല യാസിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.