സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ശൈമില നൗഫൽ സൗഹൃദ സന്ദേശം നൽകി. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ വ്യത്യസ്ത ശ്രേണികളിലുള്ളവർ ഒന്നിച്ചിരുന്നു സന്തോഷവും, സ്നേഹവും പങ്കിടുകയും സഹവർത്തിത്വം ദൃഢമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അവർ ഉണർത്തി. ഒറ്റക്ക് നിൽക്കുമ്പോഴല്ല മറിച്ച് ഒന്നിച്ച് നിൽക്കുമ്പോഴാണ് എല്ലാവരും ശക്തരാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ വിഭാഗം പ്രസിഡൻ്റ് ഷബീഹ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഹേമ വിശ്വം, അഭിഭാഷകയും ഗായികയുമായ അഡ്വ. ഇന്ദു, ഏഷ്യ ബഹ്റൈൻ പ്രതിനിധിയും മാധ്യമ പ്രവർത്തകയുമായ ശുഭ പ്രേം, എഴുത്തുകാരി ഉമ്മു അമ്മാർ എന്നിവർ സംസാരിച്ചു. ജമീല അബ്ദുറഹ്മാൻ, മെഹ്റ മൊയ്തീൻ, റഷീദ ബദർ, സക്കിയ ആന്റ് ടീം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഹേബ നജീബിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് മുഹറഖ് ഏരിയ ഓർഗനൈസർ സുബൈദ മുഹമ്മദലി നന്ദി രേഖപ്പെടുത്തി. മനാമ ഏരിയ സെക്രട്ടറി ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു. നദീറ ഷാജി, ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - A friendly gathering was organized.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.