ഹമദ് ടൗണിൽ വീട് കുത്തിത്തുറന്ന് 9,000 ദിനാറിലധികം കവർന്നയാൾ അറസ്റ്റിൽ

മനാമ: ഹമദ് ടൗണിലെ ഒരു വീട്ടിൽ നിന്ന് 9,000 ദിനാറിലധികം മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. സംഭവത്തിൽ 38 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വീട്ടിൽ മോഷണം നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അടിയന്തര അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയവും വേഗത്തിലുമുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അറസ്റ്റ് വേളയിൽ ഇയാളുടെ പക്കൽ നിന്ന് മോഷണം പോയ തുക മുഴുവനായും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - Man Arrested for Breaking into Hamad Town House and Stealing Over BD 9,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.