ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സി.ഇ.ഒയായി ദിനേശ് മുത്തുരാമനെ നിയമിച്ചു

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ദിനേശ് മുത്തുരാമനെ നിയമിച്ചു. മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷനിൽ (എം.സി.എ) ഡെവലപ്‌മെന്റ് ഓഫീസറായി കരിയർ ആരംഭിച്ച് സി.ഇ.ഒ പദവി വരെ എത്തിയ ദിനേശ് മുത്തുരാമന് കായിക ഭരണരംഗത്ത് 18 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. 2004 മുതൽ 2011 വരെ മലേഷ്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച മുൻ അന്താരാഷ്ട്ര താരവുമാണ്. ഐ.സി.സി വനിതാ അണ്ടർ-19 ട്വന്റി20 വേൾഡ് കപ്പ്, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളുടെ സംഘാടനത്തിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. രാജ്യത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികൾക്ക് ക്രിക്കറ്റിൽ പരിശീലനം നൽകി പുതിയ തലമുറയെ വളർത്തിയെടുക്കാനാണ് ഫെഡറേഷൻ മുൻഗണന നൽകുന്നതെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡ് അംഗവും ബി.സി.എഫ് അഡ്വൈസറി ബോർഡ് ചെയർമാനുമായ മുഹമ്മദ് മൻസൂർ വ്യക്തമാക്കി. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ കായിക വികസന ദർശനത്തിന് അനുസൃതമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

Tags:    
News Summary - Bahrain Cricket Federation appoints Dinesh Muthuraman as CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.