മനാമ: ബഹ്റൈനിൽനിന്നും പൂർണമായി ചിത്രീകരിച്ച ഷോർട്ട് ഫിലിം പ്രദർശനത്തിനായി ഒരുങ്ങുന്നു. നിശ്ശബ്ദ പ്രണയത്തെ പശ്ചാത്തലമാക്കി നാടക പ്രവർത്തകനായ രാധാകൃഷ്ണൻ തെരുവത്താണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഡൈനാമിക് ആർട്ട് സെന്ററിനുവേണ്ടി അബ്ദുള്ള ബെല്ലിപ്പാടി നിർമിച്ച സിനിമ സഞ്ജുവെൽ മീഡിയ ആണ് പ്രദർശനത്തിനായി ഒരുക്കുന്നത്. കാമറയും എഡിറ്റിങ്ങും സന്ദീപ് കണ്ണൂരും ഷിമി മൻസൂറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷിബിൻ .പി സിദ്ദീഖുമാണ്. സോബിൻ ജോസും ദീപിക അനീഷും ചേർന്നാണ് ഗാനം ആലപിച്ചത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രമ്യ ബിനോജ്, ബിനോജ് പാവറട്ടി, ഹൻസുൽ ഗനി, അബ്ദുള്ള ബെല്ലിപ്പാടി, ശ്രീരാജ് വി. പിള്ളൈ എന്നിവരാണ്. ശബ്ദം നൽകിയത് ഷീജ വീരമണി. പശ്ചാത്തല സംഗീതം- ഷിബിൻ പി. സിദ്ദീഖും റെക്കോഡിങ്, ഡബ്ബിങ്, എന്നിവ ഡ്രീം ഡിജിറ്റൽ മീഡിയ ബഹ്റൈനുമാണ്. ഹ്രസ്വചിത്രത്തിന്റെ സഹ പ്രായോജകർ - കോട്ടയം കിച്ചനും ആൽബി കോൺട്രാക്ടിങ്ങുമാണ്. ഷോർട്ട് ഫിലിം ഏതാനും ദിവസത്തിനുള്ളിൽ പ്രേക്ഷകരിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.