ഇപ്പോൾ നാം ഇന്റർനെറ്റ് യുഗത്തിൽ നിന്ന് എ.ഐ യുഗത്തിലേക്കുള്ള പ്രയാണത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. എ.ഐ സാധ്യതകൾ അപകടകരമായ ജോലികൾ, മനുഷ്യന് സാധിക്കാത്ത ബഹിരാകാശ വിദ്യകൾ, വൈദ്യശാസ്ത്രം തുടങ്ങി നല്ല കാര്യങ്ങളിൽ ഉപയോഗപ്പെടുത്താവുന്നതാണ്. പക്ഷേ ചില കാര്യങ്ങളിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയും ഉണ്ട്. പുതിയ മാർപാപ്പ ലിയോ പതിനാലാമൻ ഇതിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്.
എ. ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ ഇമേജ് കൊണ്ടുള്ള തെറ്റായ വാർത്തകൾ, നിയമ വ്യവസ്ഥയോട് വെല്ലുവിളിച്ചുകൊണ്ടുള്ള തെളിവുണ്ടാക്കൽ, തീവ്രവാദ പ്രവർത്തനം, ആയുധ വ്യാപാരം തുടങ്ങിയവയാണ്. അതുകൊണ്ട് നിർമിത ബുദ്ധിയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ലോകത്തിൽ തന്നെ ഒരു വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.