ലിബറലിസത്തിലെ അപകടം’ കുടുംബസംഗമം കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു

‘ലിബറലിസത്തിലെ അപകടം’ കുടുംബസംഗമം ശ്രദ്ധേയമായി

മനാമ: അൽ മന്നായി കമ്യുണിറ്റി സെന്റർ മലയാളം വിഭാഗം മനാമ മേഖലയുടെ നേതൃത്വത്തിൽ കെ.എം.സി.സി ഹാളിൽ ‘കുടുംബം തകർക്കുന്ന ലിബറിലസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി വിഷയ പ്രാധാന്യം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. പ്രോഗ്രാം കൺവീനർ ഷാഹിദ് യൂസുഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് അബ്ദുൾ അസീസ് ടി.പി അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ മാതാപിതാക്കളോടും മത ദർശനങ്ങളോടും സാമൂഹിക കടമകളോടും നീതിപുലർത്താത്ത, സാമൂഹിക പ്രതിബദ്ധത ഒട്ടും തന്നെയില്ലാത്ത ഒരു സ്വതന്ത്ര ഐഡിയോളജിയായ ലിബറലിസത്തിലെ ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി അൽ മന്നായി സെന്റർ മുന്നോട്ട് വന്നത് തികച്ചും ശ്ലാഘനീയമാണെന്നും കെ.എം.സി.സി ബഹ്‌റൈൻനിന്റെ എല്ലാവിധ ആശംസകളും പിന്തുണയും അതിന് നേരുന്നതായും ഉദ്ഘാടന കർമം നിർവഹിച്ച് ശംസുദ്ധീൻ വെള്ളികുളങ്ങര പറഞ്ഞു.

ധാർമികതക്ക്‌ ഒരു നിർവചനം കൊടുക്കാൻ ദൈവത്തിന്റെയോ പ്രവാചകമാരുടെയോ മത ഗ്രന്ഥങ്ങളുടയോ ആചാര്യമാരുടെയോ ആവശ്യം ഇല്ല അതിനാൽ തന്നെ ഒരു നിയന്ത്രണങ്ങളോ നന്മയിൽ അധിഷ്ഠിതമായ ഒരു ജീവിത ലക്ഷ്യങ്ങളോ ഇല്ലാത്ത ജീവിത ആസ്വാദന ശൈലിയിലേക്കാണ് ലിബറിലിസം സമൂഹത്തെ ക്ഷണിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിച്ച സജ്ജാദ് ബിൻ അബ്ദു റസാഖ്‌ ഓർമിപ്പിച്ചു. ‘ഖുർആൻ നമ്മുടെ ജീവിതത്തിൽ’ വിഷയത്തെ ആസ്‌പദമാക്കി വസീം അഹ്മദ് അൽ ഹികമിയുടെ പ്രഭാഷണം ശ്രദ്ധേയമായി.

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഖുർആൻ നമുക്ക് രക്ഷയും പ്രതീക്ഷയും നന്മയും കുളിരുമാണ് അതിനാൽ നമ്മുടെ ജീവിതം തന്നെ പരിശുദ്ധ ഖുർആനായി നാം മാറ്റണെമെന്ന് വസീം അഹ്മദ് അൽ ഹികമി ഓർമപ്പെടുത്തി. മനാമ മേഖലാ യൂണിറ്റ് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ആലിയമ്പത്, ഷംസീർ ഒ വി, അബ്ദുൽ വഹാബ്, സുഹാദ് ബിൻ സുബൈർ, സിദ്ദിഖ് പലയാട്ടിൽ, ഷഹബാസ്, ഇസ്ഹാഖ്, സാഫിർ അഷ്‌റഫ്‌, ഹംസ അമേത്, അഷ്‌റഫ്‌ ടി കെ, സഹീൻ നിബ്രാസ്, മുഹമ്മദ്‌ ഷബീർ, സുഹൈൽ ബിൻ സുബൈർ, ഹംസ കെ ഹമദ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. മജീദ് പട്ല നന്ദി പറഞ്ഞു.

Tags:    
News Summary - 'The Danger of Liberalism' family reunion becomes notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.