ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് ഉടമയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജൻ 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്തിന് കൈമാറുന്നു
മനാമ: കേരളത്തിനായി വാക്സിൻ ചലഞ്ചിൽ കൈകോർത്ത് ബഹ്റൈൻ പ്രതിഭയും. ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് ഉടമയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രതിഭ മുഖേന 10 ലക്ഷം രൂപ നൽകി.
മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം മെഡിക്കൽ ഉപകരണങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ നോർക്കയുടെ 'കെയർ ഫോർ കേരള'എന്ന പരിപാടി വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ പ്രതിഭയുടെ പ്രവർത്തന ആവേശമാണ് നാടിനും ജനതക്കും വേണ്ടിയുള്ള ഈ സൽപ്രവൃത്തിയിൽ പങ്കാളിയാകാൻ പ്രേരിപ്പിച്ചതെന്ന് ബാബുരാജൻ അഭിപ്രായപ്പെട്ടു. 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്തിന് അദ്ദേഹം കൈമാറി. പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ്, ട്രഷറർ കെ.എം. മഹേഷ് എന്നിവർ പെങ്കടുത്തു.
പ്രതിഭയുടെ മേഖല കമ്മിറ്റിക്ക് കീഴിലെ വിവിധ യൂനിറ്റുകൾ കെയർ ഫോർ കേരള എന്ന പരിപാടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പദ്ധതി പ്രകാരം ലഭിച്ച ഉപകരണങ്ങൾ അടുത്ത ദിവസം അബൂദബി വഴി തിരുവനന്തപുരത്ത് എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.