എസ്.എൻ.സി.എസ് ഏരിയ യൂനിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
മനാമ: എസ്.എൻ.സി.എസ് ഹിദ്ദ് ഏരിയ യൂനിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയ യൂനിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു.എസ്.എൻ.സി.എസ് ആസ്ഥാനത്തെ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രതീഷ് സ്വാഗതവും, പ്രണവ് അധ്യക്ഷതയും വഹിച്ചു. ചടങ്ങ് ബഹ്റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ യൂനീക്കോ ഗ്രൂപ് മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കൃഷ്ണകുമാർ. ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, ഏരിയ കോഓഡിനേറ്റർ സുനീഷ് സുശീലൻ, ഏരിയ രാക്ഷാധികാരി സജി, മുതിർന്ന അംഗം വിശ്വനാഥൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു.അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, കരോക്ക ഗാനമേളയും അരങ്ങേറി. നർത്തകിയും പ്രമുഖ അവതാരകയുമായ മനീഷ സന്തോഷ് മുഖ്യ അവതാരകയായിരുന്നു. മെംബർഷിപ് സെക്രട്ടറി ഷിബുരാഘവൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.