മനാമ: ‘തണൽ’ ബഹ്റൈൻ ചാപ്റ്റർ മൂന്ന് ദിവസങ്ങളിലായി ഇന്ത്യൻ സ്‌കൂൾ ഈസടൗൺ കാമ്പസിൽ സംഘടിപ്പിച്ച ‘കിഡ്‌നി കെയർ എക്സിബിഷൻ’ സമാപിച്ചു. സമാപന ചടങ്ങ് എൻ.എച്ച്.ആർ.എ മേധാവി ഡോ. മറിയം അൽ ജലാഹ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അയിശ മുബാറക് ബുഉനുഖ് മുഖ്യാതിഥിയായിരുന്നു. ‘തണൽ’ ചെയർമാൻ ഡോ. ഇദ്രിസ്, സോമൻ ബേബി, റഫീഖ് അബ്ദുല്ല, റസാഖ് മൂഴിക്കൽ, റഷീദ് മാഹി, ജോർജ് മാത്യു, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ഡോ. ഫിറോസ് അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
എക്സിബിഷൻ കാണാൻ പതിനായിരത്തിലധികം പേർ എത്തിയതായി സംഘാടകർ പറഞ്ഞു. 7,000ത്തിലധികം പേർ പരിശോധന നടത്തി. ഇതിൽ രണ്ടുശതമാനം പേർക്ക് ഏതെങ്കിലും തരത്തിലുള്ള കിഡ്‌നി അസുഖമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതൽ പരിശോധ വേണ്ടവർക്ക് അതിനുള്ള സൗജന്യ സഹായവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിലും ഇത്തരം പരിപാടികൾ നടത്താൻ ‘തണൽ’ തയ്യാറാണെന്ന് ഡോ. ഇദ്രിസ് പറഞ്ഞു. ഡയാലിസിസിന് പ്രവാസ ലോകത്ത് വരുന്ന ഭാരിച്ച ചെലവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരിപാടി സംഘടിപ്പിച്ച ‘തണൽ’ ചാപ്റ്ററിെൻറ പ്രവർത്തകരെ ബഹ്റൈൻ അധികൃതർ അനുമോദിച്ചു. വളരെ വിജയകരമായ പരിപാടിയാണ് നടന്നതെന്ന് എക്സിബിഷന് നേതൃത്വം നൽകിയ കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം.ശ്രീലത ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിന് പുറത്ത് ഇത്രയും വിപുലമായി മലയാളികളുടെ നേതൃത്വത്തിൽ ഒരു പരിപാടി നടത്താനായി എന്നത് വലിയ നേട്ടം തന്നെയാണ്.പരിേശാധന ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നാട്ടിലെ ക്യാമ്പുകളിലും മറ്റും വ്യക്തമാകുന്ന രോഗികളുടെ നില മാത്രമാണ് ഇവിടെയും വെളിപ്പെട്ടിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
പത്ത് പവലിയനുകളിലായി എക്സിബിഷനും ബോധവത്കരണ ക്ലാസുകളും കിഡ്‌നി പ്രവർത്തനം നിർണയിക്കാനുള്ള പരിശോധനകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
വടകര ‘തണലി’ൽ നിന്നും 12 പേർ എക്സിബിഷെൻറ വിജയത്തിനായി എത്തുകയും ചെയ്തു. ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.