മനാമ: ബഹ്‌റൈനില്‍ ഗുദൈബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന തലശ്ശേരി ലൈവ് റസ്റ്റോറൻറിെൻറ രണ്ടാമത്തെ ബ്രാഞ്ച് മുഹറഖില്‍ 20ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജുമെൻറ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആദ്യസംരംഭം ജനപ്രിയമായ സാഹചര്യമാണുള്ളത്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക ബിരിയാണി അരിയും തയ്യാറാക്കുന്ന മസാലകളും കൊണ്ടായിരിക്കും വിഭവങ്ങൾ തയ്യാറാക്കുക.
കൃത്യമ നിറങ്ങളോ അജിനാമോട്ടമോ ഉപയോഗിക്കാതെ രുചിമയം സൃഷ്ടിക്കാൻ കഴിയും എന്ന് തങ്ങൾ ആദ്യ സ്ഥാപനത്തിലൂടെ തെളിയിച്ചതായും അവർ പറഞ്ഞു. റസ്റ്റോറൻറിൽ തായ്, ചൈനീസ്, അറബ് വിഭവങ്ങളും ഉൾപ്പെടുത്തും. 500 ഒാളം വിഭവങ്ങൾ അടങ്ങിയ മെനുകാർഡും പ്രത്യേകതയാണ്. മതപ്രാസംഗികനും പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഉദവി ഉദ്ഘാനം ചെയ്യും. ടി.വി താരം മിഥുൻ ചടങ്ങിൽ സംബന്ധിക്കും. തലശ്ശേരി ദം ബിരിയാണി മുതല്‍ തലശ്ശേരി രുചിയില്‍ പേരുകേട്ട വിഭവങ്ങളാണ് തലശ്ശേരി ലൈവ് റസ്റ്റോറൻറിൽ എല്ലാദിവസവും ഒരുക്കുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, ഡയറക്ടര്‍മാരായ ഷാജഹാന്‍ കരീം, ജോസഫ് എസ് വി, മാനേജിംഗ് പാർട്ണര്‍മാരായ ശംസുദ്ദീന്‍ വി സി, അര്‍ഷാദ് തോണ്ടിയില്‍, സാദിഖ് ബെക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.