തീവ്രവാദ ഗ്രൂപ്പ്: പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

മനാമ: തീവ്രവാദ ഗ്രൂപ്പ് രൂപവത്കരണത്തില്‍ പങ്കാളികളാവുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പില ാക്കുകയും ചെയ്​തതി​​​െൻറ പേരില്‍ പിടിയിലായിരുന്ന 12 പ്രതികള്‍ക്കെതിരെ നാലാം ക്രിമിനല്‍ ഹൈക്കോടതി ശിക്ഷ വിധി ച്ചു. ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഏഴാം പ്രതിക്ക് 500 ദിനാര്‍ പിഴ, എട്ടും ഒമ്പതും പ്രതിക്ക് 10 വര്‍ഷം തടവും ഓരോരുത്തര്‍ക്കും 500 ദിനാര്‍ വീതം പിഴയും, 10 ാം പ്രതിക്ക് അഞ്ച് വര്‍ഷം തടവും 500 ദിനാര്‍ പിഴയും, 11 ാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും 500 ദിനാര്‍ പിഴയും, ഏഴും എട്ടും 10ഉം 12ഉം പ്രതികള്‍ക്ക് 100 ദിനാര്‍ വീതം പിഴ, 12 ാം പ്രതിയൊഴികെയുള്ള ബാക്കി എല്ലാവരുടെയും പൗരത്വം റദ്ദ്് ചെയ്യാനും കോടതി വിധിച്ചു.

ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ രാജ്യത്ത് നിന്ന് കടന്നു കളഞ്ഞതായാണ് വിവരം. ഏഴും എട്ടും പ്രതികള്‍ സൈനിക പരിശീലനം നേടുകയും ആയുധ നിര്‍മാണത്തിന് ചുമതല ഏല്‍പിക്കപ്പെട്ടവരുമായിരുന്നു. ഏഴാം പ്രതി ഇറാഖില്‍ നിന്ന് സൈനിക പരിശീലനം ലഭിച്ചയാളുകളുമാണ്. സിത്ര പൊലീസ് സ്​റ്റേഷന് സമീപം സ്ഫോടനം ആസൂത്രണം ചെയ്യാന്‍ ഒമ്പതാം പ്രതിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Tags:    
News Summary - terrorist-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.