മനാമ: നവംബര്‍ ഒന്നിന് ആരംഭിച്ച ടെന്‍റ് സീസണ്‍ മാര്‍ച്ച് നാലുവരെ തുടരുമെന്ന് ടെന്‍റ് കാര്യ ഉന്നതാധികാര സമിതിതി വെളിപ്പെടുത്തി. ഒക്ടോബര്‍ 23 മുതല്‍ താല്‍പര്യമുള്ളവര്‍ക്ക് ടെന്‍റിന് അപേക്ഷ നല്‍കാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇതേ വരെയായി 400 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഉന്നതാധികാര സമിതി നിര്‍ണയിച്ച സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്ന് സഖീര്‍ പ്രദേശത്ത് ടെന്‍റ് കെട്ടുന്നവരോടും പിക്നിക്കിന് എത്തുന്നവരോടും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. എണ്ണ, വാതക പൈപ്പുകളും കിണറുകളുമുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.അവിടെ നടക്കുന്ന നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാക്കാന്‍ പാടില്ളെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.