ബഹ്റൈൻ ടെന്നിസ് ബാൾ ക്രിക്കറ്റ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽനിന്ന്
മനാമ: ബഹ്റൈൻ ടെന്നിസ് ബാൾ ക്രിക്കറ്റ് ഓർഗനൈസേഷൻ (ബി.ടി.സി.ഒ) അഞ്ച് ടൂർണമെന്‍റുകളുടെ ഫൈനൽ ഒരേ ദിവസം സംഘടിപ്പിച്ചു. ബിഗ് ബിഗ് സിക്സ് ടി15 ഫൈനൽ മത്സരത്തിൽ ടോർണോഡോ ബഹ്റൈനെ പരാജയപ്പെടുത്തി ഷഹീൻ ഗ്രൂപ് ചാമ്പ്യന്മാരായി. ഏഷ്യാകപ്പ് ടി 15 ഫൈനൽ മത്സരത്തിൽ സ്മാർട്ട് സി.സിയെ പരാജയപ്പെടുത്തി ഷഹീൻ ഗ്രൂപ് രണ്ടാമത്തെ ട്രോഫി സ്വന്തമാക്കി. സിൽവർ കപ്പ് ടി10 ഫൈനലിൽ നമ്മ കുടില ടീമിനെ പരാജയപ്പെടുത്തി ബഹ്റൈൻ ഫാൽക്കൺ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി.
ചലഞ്ചർ കപ്പ് ടി15 ഫൈനലിൽ യു.കെ.സി.സി ടീമിനെ പരാജയപ്പെടുത്തിയ ബഹ്റൈൻ ഫാൽക്കൺ ക്രിക്കറ്റ് ടീം രണ്ടാമത്തെ ട്രോഫി നേടി. തായ്ബ ചാമ്പ്യൻ കപ്പ് ടി12 ഫൈനലിൽ ബഹ്റൈൻ അമിഗോസിനെ പരാജയപ്പെടുത്തി ക്രിക്കറ്റ് ഫ്രൻഡ്സ് ടീം ചാമ്പ്യന്മാരായി.സാന്‍റി എക്‌സ്‌കവേഷൻ ഡയറക്ടർ രമേഷ് രംഗ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ നൗഷാദ് ഉകയെ, വീ ഫസ്റ്റ് ട്രേഡിങ് കമ്പനി ഡയറക്ടർ ഷിബു സുരേന്ദ്രൻ, തയ്ബ ഡയറക്ടർ ഹമദ് എന്നിവർ വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു. സമാപനചടങ്ങിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ മാനേജർ അനു പി. രാമചന്ദ്രൻ, നിഖിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.