????? ???????? ?????? ????? ???????? ????? ?????????? ????????????????

‘ടെലികമ്യൂണിക്കേഷൻ, ​െഎ.ടി സാങ്കേതികവിദ്യ’ മേഖലകളിൽ ബഹ്​റൈൻ നേട്ടം കൈവരിച്ചു’

മനാമ: ടെലികമ്യൂണിക്കേഷൻ, ഐ.ടി സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബഹ്​റൈൻ നേട്ടം കൈവരിച്ചതായി രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. ആമസോൺ വെബ്​ സർവീസസ്​ വേൾഡ്​വൈഡ്​ പബ്ലിക്​ സെക്​ടർ വൈസ്​ പ്രസിഡൻറ്​ തെരേസ കാർൾസണിനെ സ്വീകരിച് ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക നിലവാരമുള്ള കമ്പനികളുടെ നിക്ഷേപ കേന്ദ്രമായി ബഹ്​റൈ​ൻ മാറിയിട്ടു​െണ്ടന്നും രാജാവ്​ കൂട്ടിച്ചേർത്തു. വിവര സാ​േങ്കതിക വിദ്യ, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ സഹകരണത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും അഭിനന്ദിച്ച രാജാവ്​, ഇൗ മേഖലയെ പിന്തുണക്കുന്നതിലും സമഗ്രമായ വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും നേടുന്നതിന് കമ്പനികളെ ക്ഷണിക്കുന്നതിലും നിക്ഷേപം സ്വീകരിക്കുന്നതിലുമുള്ള ബഹ്​റൈ​​െൻറ താൽപര്യം എടുത്തുപറഞ്ഞു.

ബഹ്‌റൈൻ യുവത്വത്തി​​െൻറ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും ദേശീയ തൊഴിൽ ശക്തിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും യുവജന-കായിക മന്ത്രാലയത്തി​​െൻറ പരിശീലന പദ്ധതികൾക്കും ദേശീയ പരിപാടിക്കും ​ നൽകുന്ന ആമസോണി​​െൻറ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തെ ആമസോണുമായുള്ള സഹകരണത്തിനും പിന്തുണക്കും തെരേസ കാർൾസൺ ഹമദ്​ രാജാവിന്​ നന്ദി അറിയിച്ചു.

ഹമദ് രാജാവ് സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദുമായി ടെലിഫോണില്‍ സംസാരിച്ചു. എണ്ണ ശാലകള്‍ക്ക് നേരെയുണ്ടായ ഹൂതി അക്രമണത്തെ ഹമദ് രാജാവ് ശക്തമായി അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിനും സമാധാനവും ശാന്തിയും സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുപേരും ചര്‍ച്ച ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് സൗദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Tags:    
News Summary - telecommunication-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.