മനാമ: ബഹ്റൈനിലെ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) അധ്യാപക ദിനം, നബിദിനം, ഓണം എന്നിവ സംയുക്തമായി ആഘോഷിച്ചു. കെ.സി.എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർഥികളും കലാകാരന്മാരും സമൂഹ നേതാക്കളുമടക്കം നിരവധിപേർ പങ്കെടുത്തു. പാരമ്പര്യം, വിശ്വാസം, വിദ്യാഭ്യാസം എന്നിവയുടെ സംഗമവേദിയായി ഈ ആഘോഷം മാറി.
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണം മുന്നോട്ടുവെക്കുന്ന ഐക്യം, നന്ദി, സാംസ്കാരിക സൗഹൃദം എന്നിവയുടെ മൂല്യങ്ങൾ അദ്ദേഹം തന്റെ ഓണ സന്ദേശത്തിൽ ഓർമിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ, കേരള കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോൺ, ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ഇന്ത്യൻ സ്കൂൾ എക്സ്കോം അംഗം ബിജു ജോർജ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ നിന്നുള്ള 60 അധ്യാപകരെ ആദരിച്ചു. അധ്യാപക സമൂഹത്തെ പ്രതിനിധാനം ചെയ്ത് വിജയ് കുമാർ സംസാരിച്ചു. കോഓഡിനേറ്റർ സയ്യിദ് ഹനീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഡോ. ശ്രീദേവി രാജൻ നന്ദി പ്രകാശിപ്പിച്ചു.
സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ മോനി ഒടിക്കണ്ടത്തിൽ, ഹരീഷ് നായർ, വേണുഗോപാൽ, ജോൺ ഹെന്റി തുടങ്ങിയവർ പങ്കെടുത്തു. ചീഫ് കോഓഡിനേറ്റർ ഡോ. ശ്രീദേവി രാജന്റെ നേതൃത്വത്തിൽ ബബിന, റെജിന ഇസ്മയിൽ, ലിബി ജെയ്സൺ, ഡോ. നിനു എന്നിവരടങ്ങുന്ന സംഘമാണ് പരിപാടികൾ ഏകോപിപ്പിച്ചത്. എബ്രഹാം ജോൺ, സയ്യിദ് ഹനീഫ്, ബാബു കുഞ്ഞുരാമൻ, റിച്ചാർഡ് കെ.ഇ, ജേസൺ, ബോണി വർഗീസ്, തോമസ് ഫിലിപ് എന്നിവരുടെ നേതൃത്വത്തിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. ബബിന ആയിരുന്നു അവതാരക. കോഓഡിനേറ്റർ റെജിന ഇസ്മയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.