യുവജന യാത്ര വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കും -അഡ്വ: ടി. സിദ്ദീഖ്

മനാമ : വർഗീയ മുക്തഭാരതം അക്രമ രഹിതകേരളം എന്ന പ്രമേയത്തിൽ മതേതരത്വത്തി​​​െൻറ ദീപശിഖയേന്തി മുസ്​ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആരംഭിച്ച യുവജന യാത്ര അനന്തപുരിയിൽ സമാപിക്കുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കോഴിക്കോട് ജില്ലാ ഡി.സി.സി പ്രസിഡൻറ്​ അഡ്വ.ടി സിദ്ദീഖ്​ അഭിപ്രായപ്പെട്ടു.

കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യുവജന യാത്ര പ്രചരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറെ കാലിക പ്രസക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന ഈ യാത്ര രാജ്യത്തി​​​െൻറ ഭരണ ഘടന നിലനിർത്താനും ഭരണഘടന സ്ഥാപനങ്ങൾ സംരക്ഷിക്കാനും ഫാസിസ്​റ്റ്​ ഭരണത്തെ ഇന്ത്യയുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാനുമുളളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് സംഗമം ഉത്‌ഘാടനം ചെയ്​തു. വർഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുത്തതാണെന്നും വർത്തമാന സംഭവ വികാസങ്ങളുമായി ഈ പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും കെ.എസ്. യു പ്രസിഡൻറ്​ അഭിപ്രായപ്പെട്ടു.

കെ.എം.സി. സി സംസ്ഥാന പ്രസിഡൻറ്​ എസ്.വി. ജലീൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം , ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , മുൻ പ്രസിഡൻറ്​ കുട്ടുസ മുണ്ടേരി, ഒ.ഐ.സി.സി നേതാക്കളായ ഗഫൂർ ഉണ്ണികുളം , ലത്തീഫ് ആയഞ്ചേരി , ജമാൽ കുറ്റികാട്ടിൽ കെ.എം.സി.സി സമസ്ഥാന നേതാക്കളായ ശംസുദ്ദീൻ വെള്ളിക്കുളങ്ങര , ഗഫൂർ കൈപ്പമംഗലം , പി.വി. സിദ്ദീഖ് , ടി.പി. മുഹമ്മദലി , മൊയ്‌ദീൻ കുട്ടി ത​ുടങ്ങിയവർ പങ്കെടുത്തു. കെ.പി. മുസ്​തഫ സ്വാഗതവും ശംസുദ്ദീൻ വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു.

Tags:    
News Summary - T siddique-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.