???????? ????? ???????????? ?????????? ??????? ???????

‘സിംസ്’ ഭാരവാഹികൾ സ്​ഥാനമേറ്റു

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്​) പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും, പ്രവർത്തന വർഷ ഉദ്​ഘാടനവും യുവനടൻ ആൻറണി വർഗീസ് നിർവഹിച്ചു. സംഘടനകൾ സമൂഹത്തി​​െൻറ നൻമക്കായി പ്രയത്​നിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ ബെന്നി വർഗീസ്​ അധ്യക്ഷനായിരുന്നു. സംവിധായകൻ ഷാജൂൺ കാര്യാൽ ഈ വർഷത്തെ പ്രവർത്തന മാർഗരേഖ ട്രഷറർ ബിജു പാറക്കലിന് നൽകി പ്രകാശനം ചെയ്തു. പ്രവർത്തന പദ്ധതി  ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അവതരിപ്പിച്ചു. കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള,  ​െഎ.എം.എ ബഹ്​റൈൻ ചാപ്റ്റർ പ്രസിഡൻറ്​ ഡോ. ബാബു രാമചന്ദ്രൻ, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പി.പി. ചാക്കുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികളെയും  മലയാളം പള്ളിക്കൂടം അധ്യാപകരെയും  ചടങ്ങിൽ ആദരിച്ചു. കൺവീനർ ബിജു ജോസഫ്  സ്വാഗതവും, വൈസ് പ്രസിഡൻറ്​ പി.ടി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. 
സിംസ് കലാവിഭാഗം അവതരിപ്പിച്ച വിവിധ  കലാപരിപാടികളും, മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനമേളയും നടന്നു. 
കോഒാഡിനേറ്റർ തോമസ് ജോൺ, ലേഡീസ് വിങ് ജനറൽ കൺവീനർ ജെയിൻ ബെന്നി, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 
400ൽപരം അംഗങ്ങൾ പങ്കെടുത്ത പരിപാടി സ്‌നേഹവിരുന്നോടെ സമാപിച്ചു. 
Tags:    
News Summary - syms-induction-ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.