????????? ???? ???????????????? ?????

സുന്ദരേശൻ കണ്ണീരോടെ പറയുന്നു; ‘സലാം എന്‍റെ കൂടപ്പിറപ്പ്’

മനാമ: 33 വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് പോകാനുള്ള യാത്രാവിലക്ക് നീങ്ങിയപ്പോൾ ബഹ്റൈനിലുള്ള പ്രവാസിയായ പത്തന ംതിട്ട അടൂർ സ്വദേശി സുന്ദരേശ(57)ന് പറയാനുള്ളത് ഇതാണ്. എ​െൻറ ജീവിതത്തിൽ ദൈവം പോലെ ഒരു മനുഷ്യനുണ്ട്. അത് സലാം മമ്പ ാട്ടുമൂല എന്ന സാമൂഹിക പ്രവർത്തകനാണ്. അദ്ദേഹത്തോടുള്ള കടപ്പാട് എങ്ങനെ തീർക്കുമെന്നനിക്ക് അറിയില്ല. ശരിക്കും കൂടപ്പിറപ്പാണ് അദ്ദേഹം’ ഇൗ വാക്കുകൾ കേൾക്കുേമ്പാൾ സുന്ദരേശനെ കഴിഞ്ഞ ഏഴ് വർഷമായി ഭക്ഷണവും മരുന്നും നൽകി സ്വന്തം മുറിയിൽ താമസിപ്പിച്ചിരിക്കുന്ന സലാം മമ്പാട്ടുമൂലക്കും ആഹ്ലാദ കണ്ണീര് അടക്കാൻ കഴിയുന്നില്ല.

സലാമിന് ഒരു വർഷം മുെമ്പ ജനിച്ച കുഞ്ഞിനെ കാണുവാനുള്ള ആഗ്രഹം മാറ്റിവെച്ച് ബഹ്റൈനിൽ നിന്നത് സുന്ദരേശ​െൻറ കേസി​െൻറ നൂലാമാലകൾ മാറ്റാൻ േവണ്ടിയായിരുന്നു. ‘ഇനി സന്തോഷമായി. സുന്ദരേശൻ നാട്ടിലേക്ക് പോകുേമ്പാൾ ഞാനും നാട്ടിൽ പോയി എ​െൻറ കുട്ടിയെ ആദ്യമായി കാണും’ സലാം മമ്പാട്ടുമൂലയും പറയുന്നു. കഴിഞ്ഞ 33 വർഷമായി സുന്ദരേശൻ ബഹ്റൈനിൽ എത്തിയിട്ട്. ബഹ്റൈനിലെ ചില മലയാളികളുടെ ചതി കാരണം ജീവിതം തകരുകയും, തുടർന്ന് സ്പോൺസറുടെ തെറ്റിദ്ധാരണക്കും അതുമൂലം കേസുകളിൽപ്പെടുകയും ചെയ്തു.

ഇതിനെ തുടർന്ന് മാതാപിതാക്കൾ മരിച്ചപ്പോൾപ്പോലും യാത്രാവിലക്ക് ഉള്ളതിനാൽ നാട്ടിൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിസയും പാസ്പോർട്ടും ഒന്നുമില്ലാതെ തികച്ചും അനാഥനായി ജീവിച്ച സുന്ദരേശൻ ഒട്ടകങ്ങളുടെ ഫാമുകളിൽ അവയുടെ ഭക്ഷണവും കഴിച്ച് കഴിഞ്ഞുകൂടുകയായിരുന്നു. ഇൗ വിവരം അറിഞ്ഞ് ഏഴ് വർഷങ്ങൾക്ക് മുമ്പ് സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂല സുന്ദരേശനെ കൂട്ടിക്കൊണ്ടുവന്നു.

സോറിയാസിസ് ബാധിച്ച് അവശനായ അദ്ദേഹത്തെ സലാം മാസങ്ങളോളം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. കേസ് തീർക്കാൻ കഴിഞ്ഞ ഏഴ് വർഷങ്ങളായി ശ്രമിക്കുകയായിരുന്നു. ഇതിന് ത​െൻറ തുച്ഛമായ വരുമാനം ചെലവിടാൻ സലാമിന് യാതൊരു വിഷമവും തോന്നിയില്ല. ശരീരം മുഴുവൻ വ്രണം ബാധിച്ച സുന്ദരേശൻ വർഷങ്ങൾ കഴിഞ്ഞാണ് സുഖംപ്രാപിച്ചത്. ഇേപ്പാഴും സോറിയാസിസ് വിട്ടുമാറിയിട്ടുമില്ല.

പെരുന്നാൾ കഴിഞ്ഞ് നാട്ടിലേക്ക് പോകാനാണ് ഒരുക്കം. പല പ്രമുഖരോടും ത​െൻറ അവസ്ഥ കരഞ്ഞ് പറഞ്ഞ് സഹായം അപേക്ഷിച്ച് ചെന്നിരുന്നു. പക്ഷെ പലരും കണ്ടഭാവം നടിച്ചില്ല. എല്ലാത്തിനും ഇൗ സഹോദരനെ എനിക്കുണ്ടായിരുന്നുള്ളൂവെന്നും സുന്ദരേശൻ കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - Sundaresan Salam Mampattumoola NRI -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.