റയ്യാൻ സെന്‍റർ സംഘടിപ്പിക്കുന്ന സമ്മർ ക്ലാസ്
മനാമ: സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റൽ മൾട്ടിമീഡിയ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുകവഴി കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നതായി നേത്രരോഗ വിദഗ്ധനും അൽഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടറുമായ ഹംദുല്ല തങ്ങൾ അഭിപ്രായപ്പെട്ടു. റയ്യാൻ സെന്‍റർ സമ്മർ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള നീലവെളിച്ചവുമായി അമിത സമ്പർക്കം പുലർത്തുന്നത് കുട്ടികളുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം, ഭാവ വ്യത്യാസം, മയോപിയ (സമീപദൃഷ്ടി), മങ്ങിയ കാഴ്ച എന്നിവ സാധാരണ കണ്ടുവരുന്ന നേത്രരോഗങ്ങളാണ്. റയ്യാൻ ചെയർമാൻ വി.പി. അബ്ദുൽ റസാഖ് ഡോക്ടർക്ക് മെമന്റോ നൽകി. ബിനു ഇസ്മായിൽ, ഫക്രുദ്ദീൻ, സുആദ്, അബ്ദുൽ ലത്തീഫ് ആലിയമ്പത്ത്, സമീർ ഫാറൂഖി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.