മനാമ: കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ അഞ്ച് മലയാളികളാണ് ബഹ്ൈറനിൽ ജീവനൊടുക്കിയത്. ആഗസ്റ്റ് ആറിന് കോഴിക്കോട് പയ്യോളി സ്വദേശിയായ 28 കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടിരുന്നു. കൂട്ടുകച്ചവടത്തിന് പണം നൽകിയ ചില മലയാളികൾ പണം തിരികെ ചോദിച്ച് ഇൗ യുവാവിനെ നിരന്തരം ശല്ല്യം ചെയ്തിരുന്നതാണ് മരണകാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇൗ യുവാവിെൻറ മരണം നടന്ന് ഒരാഴ്ച കഴിയുന്നതിന് മുമ്പാണ് ആഗസ്റ്റ് 12 ന് മലയാളികളുടെ ഇരട്ട ആത്മഹത്യവാർത്ത പുറത്തുവന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ ഡോക്ടർമാരായ സ്ത്രീയും പുരുഷനുമാണ് അമിതമായി മരുന്ന് കുത്തിവെച്ച് മരിച്ചത്. ഇവർ ബന്ധുക്കളുമായിരുന്നു.
നാലാമത്തെ ആത്മഹത്യ കോഴിക്കോട് വടകര തീക്കുനി സ്വദേശി പ്രകാശൻ മേമത്പൊയിലിെൻറതാണ്. ഇൗ പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടംപിടിച്ചത് ഇന്നലെ മരിച്ച പത്തനംതിട്ട സ്വദേശിനിയാണ്. കോഴിക്കോട് പയ്യോളി സ്വദേശിയുടെത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണന്ന് വ്യക്തമായിരുന്നെങ്കിലും മറ്റുള്ള നാലുപേർ ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് കൃത്യമായ ധാരണ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമില്ല. മലയാളി പ്രവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിന് പിന്നിൽ മലയാളികൾ തമ്മിലുള്ള പ്രശ്നങ്ങളാണ് പലപ്പോഴും കാരണമാകുന്നത് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.