മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടക്കും. കവി വൈലോപ്പിള്ളി ശ്രീധരമോനോന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കവിതകൾ മാത്രം ഉൾപ്പെടുത്തിയാണ് മത്സരം.
മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന കവയത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതൽ വർഷം തോറും നടത്തി വരുന്ന മത്സരത്തിന്റെ മൂന്നാം പതിപ്പാണിത്. വിവിധ പഠനകേന്ദ്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ചാപ്റ്റർതലത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർ ജൂലൈയിൽ മലയാളം മിഷൻ നടത്തുന്ന ആഗോള ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.