ഒ.എൻ.വി കവിതകളുടെ ഭാവസൗന്ദര്യവുമായി സുഗതാഞ്ജലി ഇന്ന്

മനാമ: മലയാളം മിഷൻ ഭരണ സമിതിയംഗമായിരുന്ന പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപനമത്സരം അഞ്ചാം പതിപ്പിൻ്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരം ഇന്ന് നടക്കും.രാവിലെ 9 മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിലാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള പഠിതാക്കളാണ് മത്സരിക്കുന്നത്.

മലയാള സാഹിത്യത്തെ കവിതകൾ കൊണ്ട് ധന്യമാക്കിയ കവികൾക്കുള്ള ആദരവായി സംഘടിപ്പിക്കുന്ന സ്വഗതാഞ്ജലിയിൽ ഒ.എൻ.വി കുറുപ്പിൻ്റെ കവിതകളെ ആസ്പദമാക്കിയാക്കിയാണ് ഇത്തവണത്തെ മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർ ആഗോള ഫൈനൽ മത്സരത്തിലേക്ക് തെരന്നെടുക്കപ്പെടും.

2011 മുതൽ ആരംഭിച്ച സുഗതാഞ്ജലിയുടെ എല്ലാ പതിപ്പുകളുടെയും ആഗോള ഫൈനൽ മത്സരത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞ രണ്ടു പതിപ്പുകളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിജയികളാകുവാനും ബഹ്റൈനിൽ നിന്നുള്ള പഠിതാക്കൾക്ക് കഴിഞ്ഞതായി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു

Tags:    
News Summary - Sugatanjali today with the beauty of ONV poems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.