മനാമ: ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഉറച്ച പിന്തുണ നൽകുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്റെ നിലപാടുകളെ ബഹ്റൈനിലെ ഫലസ്തീൻ അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദർ അഭിനന്ദിച്ചു.
സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ ബഹ്റൈൻ ഉയർത്തിപ്പിടിക്കുന്നു എന്നത് പരമപ്രധാനമാണ്. അറബ് ഉച്ചകോടിയുടെ അജണ്ടയിൽ ഫലസ്തീൻ വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടിയിൽ ഫലസ്തീൻ ജനതക്കും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനും ശുഭപ്രതീക്ഷയുണ്ട്.
മേഖലയിൽ സമാധാനം ഉറപ്പുവരുത്താനും ഫലസ്തീൻ വിഷയം ഉയർത്തിപ്പിടിക്കാനും വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനും അറബ് ഉച്ചകോടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.