സ്ട്രീറ്റ് വോക് റസ്റ്റാറന്റ് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിനിടെ
മനാമ: ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമായ ബഹ്റൈനിൽ തനിമയാർന്ന രുചി വിഭവങ്ങളുമായെത്തുന്ന സ്ട്രീറ്റ് വോക് റസ്റ്റാറന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഹൂറ ഓൾഡ് രാജധാനി പാർക്കിന് എതിർവശത്ത് പ്രവർത്തിക്കുന്ന റസ്റ്റാറന്റ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാകും പ്രവർത്തനമാരംഭിക്കുകയെന്ന് ഹോട്ടൽ മാനേജ്മെന്റ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പ് സോഫ്റ്റ് ലോഞ്ച് നടത്തിയിരുന്നു. ഈ കാലയളവിൽതന്നെ ജനഹൃദയങ്ങിൽ രുചിക്കൂട്ടിന്റെ ഇഷ്ട ഇടമായി സ്ട്രീറ്റ് വോക് മാറിയിട്ടുണ്ട്. വിശാലമായ കാർപാർക്കിങ്ങോടെ തുടങ്ങുന്ന റസ്റ്റാറന്റിൽ അറബിക്, ഇന്ത്യൻ, ചൈനീസ് വിഭവങ്ങളോടൊപ്പം കേരളത്തിലുടനീളമുള്ള രുചിക്കൂട്ടുകളും ഇവിടെ ലഭ്യമാണ്. ബിസിനസ് മീറ്റ്, ബർത്ത് ഡേ പരിപാടി എന്നിവക്കനുയോജ്യമായ പാർട്ടി ഹാളും അറബ് ശൈലിയിലുള്ള മജ്ലിസ്, ഫാമിലി ഡൈനിങ് എന്നിവയും സ്ട്രീറ്റ് വോകിന്റെ പ്രത്യേകതകളാണ്. ഉച്ചക്ക് 12 മുതൽ രാത്രി 2 വരെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും. വിവിധയിനം പലഹാരങ്ങളുമായി വൈകുന്നേര ചായയൊരുക്കുന്ന നാടൻ ശൈലിയിലുള്ള പ്രത്യേക കൗണ്ടറും സ്വന്തമായി നിർമിക്കുന്ന ഐസ്ക്രീമുകളും സ്ട്രീറ്റ് വോക്കിനെ വ്യത്യസ്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.