ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അനുസ്മരണ
സമ്മേളനത്തില്‍ നിന്ന്
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ അന്തരിച്ച ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസനാധിപന്‍ ഗീവർഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി. കത്തീഡ്രല്‍ സെക്രട്ടറി ജോർജ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മെംദൂഹ് അൽ സാലഹ് (ബഹ്റൈൻ, അറബ് പാർലമെൻറ് അംഗം), ബെറ്റ്സി മത്തീസൺ (പ്രസിഡൻറ് -ദിസ് ഈസ് ബഹ്റൈൻ, വൈസ് പ്രസിഡൻറ് കിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോ എക്സിസ്റ്റൻസ്), എം.എ. യൂസുഫലി (ചെയര്മാന്, ലുലു ഗ്രൂപ്), അഹ്ലം യൂസഫ് ജനാഹി (പ്രസിഡൻറ്, ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി), ഫാ. വി. പി. ജോണ്‍, സോമന് ബേബി, അലക്സ് ബേബി, പി.വി. രാധാകൃഷ്ണ പിള്ള, ഫാ. ഡേവിഡ് വി. ടൈറ്റസ്, ഫാ. സാം ജോർജ്, ഫാ. ദിലീപ് ഡേവിഡ്സണ്, ഫാ. ഷാബു ലോറന്‍സ്, ആൻറണി റോഷ് എന്നിവര്‍ സംസാരിച്ചു. ഓണ്‍ലൈനായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഇടവക മാനേജിങ് കമ്മിറ്റി തയാറാക്കിയ ബാവയെക്കുറിച്ച ഡോക്യുമെൻററി പ്രദര്‍ശിപ്പിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.