മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ വിഷു ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സനയ്യ കെ.
സി.എ ഹാളിൽ നടന്നു. രാവിലെ 10.30 ന് തുടങ്ങിയ പരിപാടിയിൽ പ്രാർഥന, കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ യഥാക്രമം നടന്നു. ഉച്ചക്ക് നടന്ന വിഷു സദ്യയിൽ നൂറ് കണക്കിന് മലയാളി കുടുംബങ്ങൾ പെങ്കടുത്തു. വാഴയിലയിട്ട് തൊടുകറികളും പപ്പടവും പരിപ്പും നെയ്യും തുമ്പപ്പൂചോറും രണ്ട് തരം പായിസവും ഉൾപ്പെടെയുള്ള സദ്യ പ്രവാസികൾക്ക് വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.