ഹാ​ജി ഗു​ലാം ഹു​സൈ​ൻ ഖ​ലീ​ൽ

ഹാ​ജി ഗു​ലാം ഹു​സൈ​ൻ ഖ​ലീ​ൽ

മ​നാ​മ: രു​ചി​ക്കൂ​ട്ടു​ക​ളു​ടെ​യും പൈ​തൃ​ക​ത്തി​ന്റെ​യും അ​തി​മ​നോ​ഹ​ര യു​​ഗം സൃ​ഷ്ടി​ച്ച നാ​യ​ക​ന് അ​ന്ത്യാ​ഞ്‍ജ​ലി​യു​മാ​യി ബ​ഹ്റൈ​ൻ. മ​നാ​മ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പാ​ര​മ്പ​ര്യ​ത്തി​ന്റെ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​ശ​സ്ത​മാ​യ ‘ഹാ​ജി ക​ഫേ’​യു​ടെ ഉ​ട​മ ഹാ​ജി ഗു​ലാം ഹു​സൈ​ൻ ഖ​ലീ​ൽ വി​ട പ​റ​യു​മ്പോ​ൾ ബാ​ക്കി​യാ​കു​ന്ന​ത് ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ ഉ​സ്താ​ദി​ന്റെ ഇ​രി​പ്പി​ട​മാ​ണ്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​യി​ട​മാ​യി​രു​ന്നു ഹാ​ജി ക​ഫേ​യും അ​തി​ന്റെ ഉ​ട​മ​യും. ഹാ​ജി ക​ഫേ​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങു​ന്ന​വ​രു​ടെ മ​ന​സ്സി​ൽ അ​വി‌​ട​ത്തെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്റെ മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​തി​ഥേ​യ​ന്റെ സ്നേ​ഹ​ത്തോ​ടെ പു​ഞ്ചി​രി തൂ​കു​ന്ന ഹാ​ജി ഖ​ലീ​ലി​ന്റെ മു​ഖം​കൂ​ടി​യാ​ണ്. ഭ​ക്ഷ​ണ പ്രേ​മി​ക​ളു​ടെ മ​ന​സ്സ് നി​റ​ക്കാ​ൻ സ്ഥാ​പ​ന​ത്തി​ന് ക​ഴി​യു​ന്ന​തു​പോ​ലെ ഹാ​ജി ഖ​ലീ​ലി​നും വ്യ​ക്തി​പ​ര​മാ​യി അ​ത് സാ​ധ്യ​മാ​യി​രു​ന്നു എ​ന്ന​താ​ണ് വ​സ്തു​ത.

ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ​കാ​ലം മു​ത​ൽ പ്രാ​യാ​ധി​ക്യം മൂ​ലം അ​ദ്ദേ​ഹം റ​സ്റ്റാ​റ​ന്റി​ലേ​ക്ക് വ​രാ​തി​രു​ന്ന കാ​ലം വ​രെ ദി​നേ​ന കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ല​യാ​ളി പ്ര​വാ​സി​യാ​യ കാ​സിം പാ​ട​ത്ത​കാ​യി​ൽ അ​ദ്ദേ​ഹ​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രോ​ട് പ്ര​ത്യേ​ക സ്നേ​ഹം കാ​ണി​ച്ചി​രു​ന്ന വ്യ​ക്തി​കൂ​ടി​യാ​യി​രു​ന്നു ഹാ​ജി​യെ​ന്നും പ​ല​പ്പോ​ഴും ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഡി​സ്‌​കൗ​ണ്ട് ത​ന്നി​രു​ന്ന​തും കാ​സിം ഓ​ർ​ക്കു​ന്നു. അ​ത്ര​യേ​റെ ഇ​ഴ​യ​ടു​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​രോ​ടും അ​ദ്ദേ​ഹം പു​ല​ർ​ത്തി​യി​രു​ന്നു.

1950ക​ളി​ൽ ഹാ​ജി ഖ​ലീ​ൽ തു​ട​ക്കം​കു​റി​ച്ച ഈ ​ക​ഫേ, ഇ​ന്ന് ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ്ര​മു​ഖ​രു​ടെ​യും ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. വെ​റും ഒ​രു ക​ഫേ എ​ന്ന​തി​ലു​പ​രി, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ലോ​കോ​ത്ത​ര ഷെ​ഫു​ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ, സെ​ലി​ബ്രി​റ്റി​ക​ൾ എ​ന്നി​വ​രു​ടെ സം​ഗ​മ​ഭൂ​മി​യാ​ണ് ഇ​വി​ടം. പ്ര​ശ​സ്ത ഷെ​ഫ് വു​ൾ​ഫ്ഗാ​ങ് പ​ക്ക്, ഫു​ട്ബാ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡോ, യു.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ ഖ​ബീ​ബ് നൂ​ർ​മാ​ഗോ​മെ​ദോ​വ് തു​ട​ങ്ങി​യ​വ​ർ ഇ​വി​ട​ത്തെ സ്ഥി​രം അ​തി​ഥി​ക​ളാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഹൂ​റ​യി​ലെ മ​നാ​മ ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്‌​ക​രി​ച്ചു. പ​രേ​ത​ന് ആ​റ് മ​ക്ക​ളാ​ണു​ള്ള​ത്. സു​ഹൈ​ർ, അ​ഹ്മ​ദ്, ആ​ദ​ൽ എ​ന്നീ മൂ​ന്ന് ആ​ൺ​മ​ക്ക​ളും മൂ​ന്ന് പെ​ൺ​മ​ക്ക​ളും.

Tags:    
News Summary - Haji Ghulam Hussain Khalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.