മനാമ: ബഹ്റൈനിലെ പ്രവാസി സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ‘പാട്ടുകൂട്ട’ത്തിെൻറ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടി ഗൃഹാതുരത്വം തുളുമ്പുന്ന മലയാളം^ഹിന്ദി ഗാനങ്ങളുടെ അവതരണ വേദിയായി. മലയാളികളുടെ എക്കാലത്തെയും പ്രിയ സംഗീത സംവിധായകൻ എം.എസ്.ബാബുരാജിെൻറ കൊച്ചുമകൾ നിമിഷ സലിം ‘മെഹ്ഫിൽ’ രീതിയിലാണ് പരിപാടി അവതരിപ്പിച്ചത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന്, ‘തേടുന്നതാരെ ശൂന്യതയിൽ’, ‘ഒരു കൊച്ചുസ്വപ്നത്തിൻ’, ‘പടിഞ്ഞാറെ മാനത്ത്’, ‘കടലേ നീല കടലേ’, ‘ഒരു പുഷ്പം മാത്രമെൻ’ തുടങ്ങിയ പാട്ടുകൾ പാടി. ‘അവസാന പാട്ടായി ‘പ്രാണസഖീ’ പാടിക്കഴിഞ്ഞിട്ടും ആസ്വാദകർ ഇന്ത്യൻ ക്ലബ് ഹാൾ വിട്ടുപോയില്ല. കേൾവിക്കാരുടെ അഭ്യർഥനകൾക്കനുസരിച്ചും പാട്ടുകൾ പാടി. പരിപാടിയുെട അവസാന ഘട്ടത്തിൽ, പ്രശ്ത പിന്നണി ഗായിക ലതികയും വേദിയിലെത്തി. അവർ ‘താരും തളിരും മിഴിപൂട്ടി’, ‘കാതോട് കാതോരം’ തുടങ്ങിയ പാട്ടുകളും 80കളിലെ ചില പ്രശസ്ത സിനിമകളുടെ അടയാളമായി മാറിയ ഹമ്മിങുകളും പാടി.
ഹാർമോണിയത്തിൽ മനോജ് നന്ദനം, ബഷീർ മായൻ, ഗിറ്റാറിൽ പ്രസാദ്, ഷംസുദ്ദീൻ, തബലയിൽ അക്ബർ, കോംഗോയിൽ രാജീവ് മാധവൻ, നൗഫൽ (ടൈമർ) എന്നിവരും വേദിയെ സമ്പന്നമാക്കി.
ചടങ്ങിൽ ‘പാട്ടുകൂട്ട’ത്തിെൻറ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പി.സി.കോയക്കുള്ള പെൻഷെൻറ ആദ്യ ഗഡുവും കൈമാറി. ഡിജീഷ് കുമാർ നന്ദി രേഖപ്പെടുത്തി. മായ കിരൺ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.