സമ്മർ ക്യാമ്പിലെ കുട്ടികൾ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യം
മനാമ: ഗസ്സയിലെ വിശക്കുന്ന കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമ്മർ ക്യാമ്പിലെ കുട്ടികൾ.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി നടത്തുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ -3 യിലെ കുട്ടികളാണ് ഫലസ്തീനിൽ വെള്ളവും ഭക്ഷണവും നിഷേധിച്ച് മരണത്തിലേക്ക് നീങ്ങുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് തങ്ങളുടെ മനസ്സുകളെന്ന പ്രഖ്യാപനം നടത്തിയത്.
കുട്ടികൾ വരച്ച ചിത്രങ്ങൾ, കൊളാഷ്, ബാനറുകൾ എന്നിവ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. നിരായുധരായ ഫലസ്തീൻ മക്കളെ ആക്രമണത്തിലൂടെയും പട്ടിണിക്കിട്ടും വംശഹത്യ നടത്തുന്നതിനെതിരെ വേറിട്ട പ്രതിഷേധമാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.