സാമൂഹിക പ്രവര്‍ത്തനം പ്രത്യേകം പ്രോല്‍സാഹിപ്പിക്കും –മന്ത്രി

മനാമ: സാമൂഹിക മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധയും പ്രോല്‍സാഹനവും നല്‍കുന്നതായി തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. 
അറബ് യൂനിയന്‍ ഫോര്‍ വളന്‍റിയര്‍ വര്‍ക് ചെയര്‍മാന്‍ യൂസുഫ് കാദിമിനെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളില്‍ സ്നേഹത്തിന്‍െറയും സഹായത്തിന്‍െറയൂം മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതില്‍  യൂനിയന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയാനും അവ സ്വയം മുന്നോട്ട് വന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ശുഭസൂചകമാണ്. അറബ് സമൂഹത്തിന്‍െറ മൊത്തത്തിലുള്ള വളര്‍ച്ചക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്നതില്‍ സംശയമില്ല. വിവിധ സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരണം ശക്തിപ്പെടുത്താനും അതുവഴി സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനും കഴിയേണ്ടതുണ്ട്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഈ ദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പ്രോല്‍സാഹനവും പിന്തുണയും ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
Tags:    
News Summary - Social progam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.