മനാമ: തുർക്കി വിമാനത്താവളത്തിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് ഗൾഫ് എയർ സർവിസുകൾ തടസ്സപ്പെട്ടു. ബഹ്റൈനിലേക്ക് മടങ്ങാനിരുന്ന സ്വദേശികളുടെ യാത്ര തടസ്സപ്പെടുകയും ഇവരെ വിവിധ ഹോട്ടലുകളിൽ താമസം ശരിപ്പെടുത്തിക്കൊടുത്തെങ്കിലും എയർപോർട്ടിൽനിന്നും ഹോട്ടലുകളിലേക്ക് പോവാനാവാത്ത വിധം മഞ്ഞുവീഴ്ച ശക്തമാവുകയായിരുന്നു. എന്നാൽ, യാത്ര മുടങ്ങിയ തങ്ങൾക്ക് ഒരു സഹായവും ഗൾഫ് എയർ ചെയ്തുതന്നില്ലെന്ന് ചില യാത്രക്കാർ പരാതിപ്പെട്ടു.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർ, വിമാന ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഹോട്ടലുകൾ സൗകര്യപ്പെടുത്തിയതെന്നും ബാക്കിയുള്ള യാത്രക്കാർ എയർപോർട്ടിൽ തന്നെ കഴിയുകയാണെന്നുമാണ് പരാതി ഉയർന്നിട്ടുള്ളത്. ഇസ്തംബൂൾ വിമാനത്താവളം ആരംഭിച്ചശേഷം ഇതാദ്യമായാണ് മഞ്ഞുമൂലം യാത്ര തടസ്സപ്പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.