സിംസ് മലയാളോത്സവം ഫിനാലെയും സോളിഡാരിറ്റി ഡിന്നറും ഈമാസം 29 ന്

മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകാപരമായി നിലകൊള്ളാറുള്ള സീറോ മലബാർ സൊസൈറ്റി പ്രളയം തകർത്ത കേരള ജനതയ്ക്ക് കൈത്താങ്ങാവുന്നു. ഈ മാസം 29 ന്​ രാത്രി എട്ടിന്​ ബഹ്റൈൻ കേരള സമാജത്തിൽ കേരളത്തി​​​െൻറ പ്രളയദുരിതത്തിൽ ഇരയായവർക്കു നേരിട്ട് സഹായം നൽകുവാൻ ‘സോളിഡാരിറ്റി ഡിന്നർ’ സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോയ്ജോസെഫി​​​െൻറ നേതൃത്വത്തിൽ 3000 ത്തോളം പേർക്ക് സമൂഹ സദ്യ നടത്തും. അതിനോടനുബന്ധിച്ചുള്ള സാംസ്​കാരിക സമ്മേളനത്തിൽ കേരളത്തിലെ പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കുവാൻ ത​​​െൻറ ചുമൽ ഒരു ചവിട്ടു പടിയാക്കി ശ്രദ്ധേയനായ കെ.പി ജയ്​സലിനെ സീറോമലബാർ സൊസൈറ്റി ആദരിക്കും. ചടങ്ങിൽ ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും പങ്കാളിത്തം ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പോൾ ഉറുവത്, വൈസ്പ്രസിഡൻറ്​ ചാൾസ് ആലുക്ക, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, ജനറൽ കൺവീനർ സാനി പോൾ, കോർഗ്രൂപ്​ ചെയർമാൻ ഫ്രാൻസിസ് കൈതാരത് എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - sims malayalam fest-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.