മനാമ: രജതജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന സിറോ മലബാർ സൊസൈറ്റി അംഗങ്ങൾക്കായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു.സിംസ് ഗൂഡ്വിൻ ഹാളിൽ നടന്ന ചടങ്ങിൽ 10ാം ക്ലാസും 12ാം ക്ലാസും പാസായ കുട്ടികൾക്കുള്ള സിംസ് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം നടന്നു. സിംസ് മ്യൂസിക് ക്ലബിന്റെ സംഗീത നിശയും സിംസ് ലേഡീസ് വിങ് അണിയിച്ചൊരുക്കിയ നൃത്ത പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ വിഭവസമൃദ്ധമായ നസ്രാണി സദ്യ ഫാമിലി മീറ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. സിംസ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾെപ്പടെ 250 ൽപരം ആളുകൾ ഫാമിലി മീറ്റിൽ പങ്കെടുത്തു.
സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്, പോൾ ഉറുവത്, ബെന്നി വർഗീസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സിംസ് എന്റർെടയ്ൻമെന്റ് സെക്രട്ടറി ജെയ്മി തെറ്റയിലിന്റെ നേതൃത്വത്തിൽ സിംസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജീവൻ ചാക്കോ, ജസ്റ്റിൻ ഡേവിസ്, ജോബി ജോസഫ്, അജീഷ് ടോം, സിജോ ആന്റണി, പ്രേംജി ജോൺ, ജിജോ ജോർജ്, റെജു ആൻഡ്രൂ ലേഡീസ് വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി, സീനിയർ മെംബേഴ്സായ ജേക്കബ് വാഴപ്പള്ളി, ജിമ്മി ജോസഫ്, റോയ് ജോസഫ്, അലക്സ് സ്കറിയാ, ജോയ് തരിയത് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.