മനാമ: ഇസ്ലാമിക പ്രമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ഹമദ് രാജാവ ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഇസ ്ലാമിക, നീതിന്യായ മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. സമകാലിക സകാത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 27 ാമത് അന്താരാഷ്ട്ര ഫോറം സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിപ്ലോമാറ്റിക് ഹോട്ടലിൽ മൂന്നുദിനങ്ങളിലായി നടക്കുന്ന സിംപോസിയം മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരിത്വത്തിൽ മന്ത്രാലയത്തിലെ സക്കാത് ആൻഡ് ചാരിറ്റി ഫണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഘാടനത്തിൽ കുവൈത്ത് സകാത് ഹൗസിെൻറ സഹകരണമുണ്ട്. ഇസ്ലാമിക ലോകത്തെ ഗവേഷകരും പ്രമുഖരും സമ്മേളനത്തിൽ പ്രതിനിധികളായി എത്തുന്നുണ്ട്. ബൈത്തുസ്സകാത് ഡയറക്ടര്‍ മുഹമ്മദ് ഫലാഹ് അല്‍ ഉതൈബി അധ്യക്ഷ ഭാഷണം നടത്തി. സമകാലിക സകാത് പ്രശ്നങ്ങളെക്കുറിച്ച് ഡോ. ഖാലിദ് ഷുജാഅ് അല്‍ ഉതൈബി വിഷയാവതരണം നടത്തി. സകാതുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര പ്രശ്നങ്ങളും ഫോറം ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.