സ്നേഹപ്പൂമരമായി സൈൻ കാൻവാസ്

മനാമ: ‘ഹാര്‍മോണിയസ് കേരള’ ചിത്രരചന മത്സരത്തിന്‍റെ ഭാഗമായി ലുലു ദാനാമാളിൽ ഒരുക്കിയ സൈൻ കാൻവാസിൽ ഒറ്റദിനംെക് കാണ്ട് ഒപ്പുചാർത്തിയതും ആശംസകൾ നേർന്നതും നൂറുകണക്കിനുപേർ. പ്രവാസി സമൂഹത്തി​​െൻറ വിവിധ മേഖലകളിലുള്ളവർ ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളക്ക് പിന്തുണയർപ്പിക്കുന്ന ഇൗ ഉദ്യമത്തിൽ പങ്കാളികളായി.

ലുലു ദാനാമാൾ ജനറൽ മാനേജർ നിസാം കാൻവാസിലെഴുതി ഉദ്ഘാടനം നിർവഹിച്ചു. സ്നേഹത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെയും ആവശ്യകതയാണ് പലരും കാൻവാസിൽ എഴുതിയ വചനങ്ങളിലുള്ളത്. നൻമയും സൗഹാർദവും ശക്തമാകണം, വർഗീതയതയും ഭീകരതയും ഇല്ലാതാകണം, ലോകം ഒരു വീടാണ്; മനുഷ്യർ അതിലെ കൂടപ്പിറപ്പുകൾ, സ്നേഹംക്കൊണ്ട് ദേഷ്യത്തെ ശമിപ്പിക്കാൻ കഴിയും, വേർതിരിവുകൾ പാടില്ല; ജീവിതം സമാധാനപൂർണ്ണമാക്കണം, ഒരുമയുടെ ആഘോഷം തുടരേട്ട, െഎക്യം കാലഘട്ടത്തിനെ ശക്തിപ്പെടുത്തും എന്നിങ്ങനേയുള്ള വാചകങ്ങളും സ്നേഹസൂചകമായ ചിത്രങ്ങളും കാൻവാസിനെ ശ്രദ്ധേയമാക്കി.

മാധ്യമ പ്രവർത്തകരായ സോമൻബേബി, സിറാജ് പള്ളിക്കര, സാമൂഹിക പ്രവർത്തകരായ കെ.ടി.സലീം, ജോൺ െഎപ്, റജി വീകെയർ, സലാം മമ്പാട്ടുമൂല, എബി തുടങ്ങിയവർ കാൻവാസിൽ ഒപ്പിടുകയും ആശംസ എഴുതുകയും ചെയ്തു.

Tags:    
News Summary - Sign Canvas Harmonious Kerala -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.