?????? ?????????? ????????? ??? ???????? ???????????

സ്​നേഹപ്പൂമരമായി സൈൻ കാൻവാസ്​

മനാമ: ‘ഹാര്‍മോണിയസ് കേരള’ചിത്രരചന മത്​സരത്തി​​െൻറ ഭാഗമായി ലുലു ദാനാമാളിൽ ഒരുക്കിയ സൈൻ കാൻവാസിൽ ഒറ്റദിനം​െ ക്കാണ്ട്​ ഒപ്പുചാർത്തിയതും ആശംസകൾ നേർന്നതും നൂറുകണക്കിനുപേർ. പ്രവാസി സമൂഹത്തി​​െൻറ വിവിധ മേഖലകളിലുള്ളവർ ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരളക്ക്​ പിന്തുണയർപ്പിക്കുന്ന ഇൗ ഉദ്യമത്തിൽ പങ്കാളികളായി.

ലുലു ദാനാമാൾ ജനറൽ മാനേജർ നിസാം കാൻവാസിലെഴുതി ഉദ്​ഘാടനം നിർവഹിച്ചു. സ്​നേഹത്തി​​െൻറയും സൗഹാർദ്ദത്തി​​െൻറയും ആവശ്യകതയാണ്​ പലരും കാൻവാസിൽ എഴുതിയ വചനങ്ങളിലുള്ളത്​. നൻമയും സൗഹാർദവും ശക്തമാകണം, വർഗീതയതയും ഭീകരതയും ഇല്ലാതാകണം, ലോകം ഒരു വീടാണ്​; മനുഷ്യർ അതിലെ കൂടപ്പിറപ്പുകൾ, സ്​നേഹംക്കൊണ്ട്​ ദേഷ്യത്തെ ശമിപ്പിക്കാൻ കഴിയും, വേർതിരിവുകൾ പാടില്ല; ജീവിതം സമാധാനപൂർണ്ണമാക്കണം, ഒരുമയുടെ ആ​ഘോഷം തുടര​േട്ട, ​െഎക്യം കാലഘട്ടത്തിനെ ശക്തിപ്പെടുത്തും എന്നിങ്ങ​നേയുള്ള വാചകങ്ങളും സ്​​നേഹസൂചകമായ ചിത്രങ്ങളും കാൻവാസിനെ ശ്രദ്ധേയമാക്കി. മാധ്യമ പ്രവർത്തകരായ സോമൻബേബി, സിറാജ്​ പള്ളിക്കര, സാമൂഹിക പ്രവർത്തകരായ കെ.ടി.സലീം, ജോൺ ​െഎപ്​, റജി വീ​കെയർ, സലാം മമ്പാട്ടുമൂല, എബി തുടങ്ങിയവർ കാൻവാസിൽ ഒപ്പിടുകയും ആശംസ എഴുതുകയും ചെയ്​തു.

Tags:    
News Summary - sign canvas-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.