മനാമ: പ്രമുഖ ടെലികോം സേവന ദാതാക്കളായ സൈൻ ബഹ്റൈൻ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള പുതിയ നറുക്കെടുപ്പ് പദ്ധതി പ്രഖ്യാപിച്ചു. സൈൻ ആപ്, സൈൻ വെബ്സൈറ്റ്, മൈ സൈൻ പേജ് അല്ലെങ്കിൽ ബെനിഫിറ്റ് പേ തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ വഴി റീചാർജ് ചെയ്യുന്നവർക്കായി 500 ഡോളറിന്റെ പ്രതിവാര സമ്മാനവും 5000 ഡോളറിന്റെ മെഗാ സമ്മാനവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബജറ്റിനിണങ്ങിയ റീചാർജ് ഓപ്ഷനുകളും 210 ദിവസം വരെയുള്ള അധികരിച്ച കാലാവധിയും സൈൻ ബഹ്റൈന്റെ സവിശേഷതകളാണ്. ഓരോ റീചാർജിനുശേഷവും ഉപഭോക്താക്കൾക്ക് സൈൻ മൊബൈൽ ആപ്പിൽ 'സ്പിൻ ആൻഡ് വിൻ' ഗെയിം കളിച്ച് വിലപിടിപ്പുള്ള ടെലികോം സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. സമ്മാനപദ്ധതി ജൂൺ 12 വരെ നീളും. ജൂൺ 14നാണ് മെഗാ സമ്മാന നറുക്കെടുപ്പ്.
ഡിജിറ്റൽവത്കരണത്തിൽ സൈൻ ബഹ്റൈൻ എന്നും മുൻപന്തിയിലാണെന്ന് കൺസ്യൂമർ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഡയറക്ടർ അമ്മാർ അൽ കേത്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.