ഷിഫ പിങ്ക് ഡേ ആചരണത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹമല മെഡിക്കല്‍ സെന്ററില്‍ നടന്ന ആഘോഷം
മനാമ: ഹമദ് ടൗണ്‍ ഹമലയിലെ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ഒരു മാസം നീണ്ട സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്- ഷിഫാ പിങ്ക് ഡേ 2025- സമാപനം. രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകളുടെ ആരോഗ്യവും ലക്ഷ്യമിട്ട്, കഴിഞ്ഞ ഒരുമാസം മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടന്നു.
രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രധാന്യത്തില്‍ ഊന്നിയായിരുന്നു ബോധവത്കരണം. ബഹ്റൈനിലെ വിവിധ വനിതാ അസോസിയേഷനുകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാസാചരണം സംഘടിപ്പിച്ചത്. സമാപനമായി ഒരുദിവസം മുഴുവന്‍ നീണ്ട സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്ത്രീകള്‍ക്ക് പ്രത്യേക ആരോഗ്യ പരിരക്ഷാ പാക്കേജും നല്കി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന സമാപന ചടങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോര്‍പറേറ്റ് പ്രതിനിധികള്‍, പ്രമുഖ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവരടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. ചടങ്ങില്‍ സപെഷലിസ്റ്റ് ജനറല്‍ സര്ജന് ഡോ. കമല കണ്ണന് അധ്യക്ഷനായി. സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. അഖില മുഖ്യ പ്രഭാഷണം നടത്തി. ഡെര്‍മറ്റോളജിസ്റ്റ് ഡോ. സാറ സംസാരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.
പരിപാടിയുമായി സഹകരിച്ച സംഘടനകള്‍ക്ക് സ്പെഷലിസ്റ്റ് ഓര്‍ത്തോപീഡിക് സര്ജന് ഡോ. ടാറ്റ റാവൂ, ഡോ. കമലകണ്ണന്, ഡോ. അഖില, ഡോ. പ്രിയ (ഇ.എൻ.ടി), ഡോ. ജെയിന് (ഒഫ്താല്‍മോളജിസ്റ്റ്), ഡോ. സാറ, ഡോ. ലുബ്ന (ഡെന്റിസ്റ്റ്), ഡോ. ഫൗസിയ (ഡെന്റിസ്റ്റ്), ഡോ. സൈനബ (ജനറല്‍ പ്രാക്ടീഷണര്‍) എന്നിവര്‍ മൊമന്റോ സമ്മാനിച്ചു.
പിങ്ക് ഡേ പ്രമാണിച്ച് കേക്ക് കട്ടിങ്ങും ഉണ്ടായി. ക്വിസ് മത്സരങ്ങള്‍, ഫോട്ടോ മത്സരങ്ങള്‍ എന്നിവയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജീവനക്കാര്‍ക്കായി പ്രത്യേക റാഫിള്‍ നറുക്കെടുപ്പും സംഘടിപ്പിച്ചു. മിസ്റ്റര്‍. ജയ്സല്‍ ആയിരുന്നു ഭാഗ്യ വിജയി. മിസ്. ഡാനിയേല്‍ സ്വാഗതവും ജസ്ന നന്ദിയും പറഞ്ഞു. സാറ അവതാരികയായി. ബ്രാഞ്ച് ഹെഡ് ഷഹാഫാദ്, പേഷ്യന്റ് കെയര്‍ മാനേജര്‍ ശേര്ലിഷ് ലാല്‍, ജീവനക്കാരായ മുഹമ്മദ് ബുഖമര്, സര്‍ഫ്രാസ്, ജയ്സല്‍, നഴ്സിങ് ഹെഡ് അഷ്ന, ഹസ്ന, അശ്വതി, സ്റ്റെഫി, പവിത്ര തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.