മനാമ: അബൂദബി രാജകുടുംബാംഗവും ഭരണാധികാരിയുടെ പ്രതിനിധിയുമായിരുന്ന ശൈഖ് സഈദ് ബിൻ സായിദ് ആൽനഹ്യാന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ സഹോദരനാണ് അന്തരിച്ച ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ.
ദേശീയ ഗാർഡിന്റെ കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, റോയൽ ഫാമിലി കൗൺസിൽ ഡയറക്ടർ ജനറൽ ശൈഖ് സൽമാൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ആൽ ഖലീഫ തുടങ്ങിയവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യു.എ.ഇയിലെത്തിയിട്ടുണ്ട്. യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ശൈഖ് അഹമ്മദ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.