ഡോ. ബി. രവി പിള്ള ചെയർമാൻ, ആർ. പി ഗ്രൂപ് ഓഫ് കമ്പനിസ്
സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യസമുദായം ഒറ്റക്കെട്ടാണെന്ന വിചാരത്തോടെ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗോജ്ജ്വലമായ ഓർമകളെ വീണ്ടും ഉണർത്തുന്ന പവിത്ര ദിനംകൂടിയാണ് ബലിപെരുന്നാൾ.
ഹജ്ജിന്റെ ആത്മീയതയിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസികളെ കൂടി ഈ അവസരത്തിൽ ഓർക്കുകയാണ്. ആഘോഷങ്ങളെ സന്തോഷത്തോടെ ജാതി മത ഭേദമന്യേ പങ്കുവെക്കുക എന്നതാണ് മനുഷ്യർക്കിടയിലെ പുണ്യം. ആരാധനാലയങ്ങളിലെ ഉത്സവങ്ങൾക്കും തിരുനാളുകൾക്കും പരസ്പരം ആശംസകളർപ്പിക്കുന്നതും സഹകരിക്കുന്നതുമാണ് മഹത്തായ കേരള പാരമ്പര്യം. അത് തുടരുകയും നിലനിൽക്കുകയും വേണം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കും പെരുന്നാൾ ആശംസകൾ നേരുന്നു. കൂടെ ഈ പെരുന്നാളിന് പ്രമുഖ കലാകാരന്മാരെ മുൻനിർത്തി ഗൾഫ്മാധ്യമവും മീഫ്രണ്ടുമൊരുക്കുന്ന ‘വൈബ്സ് ബഹ്റൈൻ’ എന്ന സംഗീത പരിപാടിക്കും എന്റെയും ആർ.പി ഗ്രൂപിന്റെയും ഹൃദയംഗമമായ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.