മനാമ: സാംസ്കാരിക രംഗത്ത് ഫലസ്തീനുമായി കൂടുതൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ ഫലസ്തീൻ സാംസ്കാരിക മന്ത്രി ഇഹബ് ബിസായിസോയുമായി ചർച്ച നടത്തി.അറബ് രാഷ്ട്രങ്ങൾക്കിടയിൽ ബൗദ്ധികവും സാംസ്കാരികവുമായ വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ശൈഖ മായി ബിൻത് പറഞ്ഞു.ഇക്കാര്യത്തിൽ ബഹ്റൈനിലെ ഫലസ്തീൻ എംബസി സ്തുത്യർഹമായ സേവനങ്ങളാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു.റാമല്ലയിൽ നടക്കാനിരിക്കുന്ന അടുത്ത വർഷത്തെ അന്താഷ്ട്ര പുസ്തകോത്സവത്തിൽ ബഹ്റൈൻ പെങ്കടുക്കും.ബഹ്റൈൻ പുസ്തകോത്സവത്തിൽ ഫലസ്തീൻ സാന്നിധ്യവും ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.