മനാമ: ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പാഴാകില്ലെന്ന് ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധസമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയുന്നതിെൻറ ഭാഗമായി റോയല്‍ മെഡിക്കല്‍ സംഘത്തിെൻറ അടുത്തെത്തിയ അദ്ദേഹം ആരോഗ്യമേഖലയിലെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും കോവിഡ്-19 ടെസ്റ്റിന് സ്വയം വിധേയമാവുകയും ചെയ്തു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവനാളുകള്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. തെൻറ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകുന്നതിെൻറ ഫോട്ടോയും അദ്ദേഹം നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇൗ ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.