എസ്.വി. ജലീൽ
മനാമ: മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല മുൻ പ്രസിഡന്റ് ഉബൈദ് ചങ്ങലീരിയുടെ സ്മരണാർഥം കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി നൽകുന്ന രണ്ടാമത് ഉബൈദ് ചങ്ങലീരി കർമ ശ്രേഷ്ഠ അവാർഡ് മുൻ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് എസ്.വി ജലീലിന്. ബഹ്റൈൻ കെ.എം.സി.സിക്ക് ദീർഘകാലം നേതൃപരമായ പങ്ക് വഹിക്കുകയും കെഎംസിസിക്ക് ജനകീയ മുഖം സൃഷ്ടിച്ചെടുക്കുകയും ചെയ്ത വ്യക്തിത്വം എന്ന കാഴ്ചപ്പാടിലാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
ജൂറി ചെയർമാനും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റുമായ ഹബീബ് റഹ്മാനാണ് അവാർഡ് പ്രഖ്യാപനം നിർവഹിച്ചത്. ജൂറി അംഗങ്ങളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് തോട്ടക്കര, ഇന്മാസ് ബാബു പട്ടാമ്പി, സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ.പി, സലീം തളങ്കര, അഷറഫ് കാട്ടിൽ പീടിക, അഷറഫ് കക്കണ്ടി, ജില്ല ഭാരവാഹികളായ ശറഫുദ്ദീൻ മാരായമംഗലം, നിസാം മാരായമംഗലം, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, അബ്ദുൽ കരീം പെരിങ്ങോട്ടു കുറിശ്ശി, ഷഫീഖ് വല്ലപ്പുഴ, വർക്കിങ് കമ്മിറ്റി അംഗം മുബാറക്ക് മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.