????? ??????? ???????????? ?????? ????? ??? ??? ?? ???? ????????????????, ??.???? ????? ??? ???????????????? ????????? ????????

നാവിക സേന ആസ്ഥാനം രാജാവ്​ സന്ദർശിച്ചു

മനാമ: രാജ്യത്തിനെയും രാജ്യത്തി​​െൻറ നാഗരിക സംസ്​ക്കാരത്തെയും ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ സഹോദരങ്ങൾക്കൊപ്പ ം സംരക്ഷിക്കുന്ന നാവിക സേനയിലെ ധീരരായ ഉദ്യോഗസ്ഥരുടെ സേവനങ്ങളെ രാജാവ് ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ​ അഭിനന്ദിച്ചു. രാജ് യാന്തര സമുദ്ര നാവിഗേഷ​​െൻറ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലും കടൽക്കൊള്ളയെ ചെറുക്കുന്നതിലും റോയൽ ബഹ്​റൈൻ നേവൽഫോഴ്​സ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
റോയൽ ബഹ്​റൈൻ നേവൽഫോഴ്​സ്​ ആസ്ഥാനം സന്ദർശിച്ച വേളയിലായിരുന്നു രാജാവി​​െൻറ അഭിപ്രായ പ്രകടനം. ആസ്ഥാനത്ത്​ യു.എസ്​ നാവിക സേനയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.


പ്രതിരോധ വകുപ്പ്​ മന്ത്രി ലഫ്​.ജനറൽ അബ്​ദുല്ല ബിൻ ഹസൻ അൽ നു​െഎമി, ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ജനറൽ ദിയാബ്​ ബിൻ സാഖിർ അൽ നു​െഎമി, റോയൽ ബഹ്​റൈൻ നേവൽ ​ഫോഴ്​സ്​ കമാൻറ്​, മുതിർന്ന അംഗങ്ങൾ എന്നിവർ രാജാവിനെ സ്വീകരിച്ചു. യു.എസ്​. അംബാസഡർ ജസ്​റ്റിൻ ഹിക്​സ്​ സിബെറൽ, വൈസ്​ അഡ്​മിറൽ ജയിംസ്​ മാലോയ്​, യു.എസ്​ കമാൻറർ ഡീൻ ബാസെറ്റ്​ തുടങ്ങിയവർ സംബന്​ധിച്ചു.

Tags:    
News Summary - sea power-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.