മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം സ്വന്തമാക്കി ഇന്ത്യൻ സ്കൂൾ. പരീക്ഷ എഴുതിയ 832 വിദ്യാർഥികളും തിളക്കമാർന്ന വിജയം കൈവരിച്ചു.നേട്ടം വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകൾ നേടി. ദേവരത് ജീവൻ (98.2%), രാജീവൻ രാജ്കുമാർ , ദേവനന്ദ പെരിയൽ (97.4%), ജോമിയ കണ്ണനായിക്കൽ ജോസഫ് (97.4%) എന്നിവരാണ് സ്കൂൾ ടോപ്പർമാർ.
സ്കൂൾ ടോപ്പർമാർ ;ദേവരത് ജീവൻ, രാജീവൻ രാജ്കുമാർ, ദേവനന്ദ പെരിയൽ, ജോമിയ കണ്ണനായിക്കൽ ജോസഫ്
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ എല്ലാ വിദ്യാർഥികളെയും, ഫാക്കൽറ്റി അംഗങ്ങളെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.
ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ പത്താം തരത്തിൽ മികച്ച വിജയവുമായി ഏഷ്യൻ സ്കൂളിലെ 27ാമത് ബാച്ചിലെ വിദ്യാർഥികൾ.ആകെ 305 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 224 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ (75% മുകളിൽ) നേടി. അതിൽ 80 വിദ്യാർഥികൾ 90 ശതമാനം മാർക്ക് നേടിയവരാണ്. 62 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസുമുണ്ട്. ബാക്കി 19 വിദ്യാർഥികളാണ് 60 ശതമാനത്തിൽ താഴെ നേടിയവർ.
സ്കൂൾ ടോപ്പർമാർ; അഖ്സ സുലാസ്, ത്രിഷിതാനാഗ സാവ്യ ശ്രീ ദേവരകൊണ്ട, ഷാന ദേവ് ദേവകുമാർ സാമുവൽ, താമരൈ ഗണേഷ് കുമാർ
അഖ്സ സുലാസാണ് 97.8 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തിയത്. ത്രിഷിതാനാഗ സാവ്യ ശ്രീ ദേവരകൊണ്ട 97.4 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തും ഷാന ദേവ് ദേവകുമാർ സാമുവലും താമരൈ ഗണേഷ് കുമാറും 97.2 ശതമാനത്തോടെ മൂന്നാം സ്ഥാനവും പങ്കിട്ടു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി ന്യൂ മില്ലേനിയം സ്കൂൾ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ജയിച്ചതിലൂടെ സ്കൂളിന്റെ അഭിമാന താരങ്ങളായി മാറി. 149 പേരാണ് പരീക്ഷയെഴുതിയിരുന്നത്.99 ശതമാനം നേടിയ നേഹ ക്രീതി ദെന്തുംദാസ് ആണ് സ്കൂൾ ടോപ്പർ. കാഷ്വി ശ്രീ ശിവമുരുഗൻ രണ്ടാം സ്ഥാനത്തും പി. നിരഞ്ജൻ പിള്ളൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ ടോപ്പർമാർ; നേഹ ക്രീതി ദെന്തുംദാസ്, കാഷ്വി ശ്രീ ശിവമുരുഗൻ , പി. നിരഞ്ജൻ പിള്ളൈ
പത്താം തരം പരീക്ഷയിൽ 100 ശതമാനം വിജയവുമായി ന്യൂ ഇന്ത്യൻ സ്കൂളും. പരീക്ഷയെഴുതിയ 202 വിദ്യാർഥികളിൽ 183 പേർ ഫസ്റ്റ് ക്ലാസ് നേടിയപ്പോൾ 129 പേർക്ക് ഡിസ്റ്റിങ്ഷനോടെ പാസായി. 97.8 ശതമാനം മാർക്കോടെ നഹ്റീൻ മറിയം ഷമീർ സ്കൂൾ ടോപ്പറായി. സമീഹ അഫ്റ അൻസാർ, പേൾ പെബെ മാത്യു എന്നിവർ 96.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം പങ്കിട്ടു. മിഷേൻ പ്രിൻസ് 96.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നഹ്റീൻ മറിയം ഷമീർ, സമീഹ അഫ്റ അൻസാർ, പേൾ പെബെ മാത്യു, മിഷേൻ പ്രിൻസ്
സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി തോട്ടുമലിൽ, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, സ്കൂൾ മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ വിദ്യാർഥികൾ മികച്ച വിജയം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.