സൗദി ദേശീയ സുരക്ഷാ സേനയുമായി ലുലു ധാരണാപത്രം ഒപ്പിട്ടു

മനാമ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് റീട്ടെയിൽ ഗ്രൂപ്പായ ലുലു സൗദി അറേബ്യന്‍ ദേശീയ സുരക്ഷാ സേനയുമായി കരാറൊപ്പിട്ടതായി ലുലു അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. സുരക്ഷാ സേനയുടെ കാമ്പസുകളില്‍ സൈനികര്‍ക്കായി രണ്ട് ഷോപ്പിങ് കേന്ദ്രങ്ങളും ഏഴ് സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനാണ് ഒപ്പിട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ആൻറ്​ മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലിയും സൗദി നാഷണല്‍ ഗാര്‍ഡ് അണ്ടര്‍ സെക്രട്ടറി മിഷാല്‍ ബിന്‍ ബാദര്‍ ബിന്‍ സൗദ് ബിന്‍ അബ്​ദുല്‍ അസീസും തമ്മിലാണ് കരാറൊപ്പിട്ടത്. ഷോപ്പിങ് കേന്ദ്രങ്ങള്‍ ദമ്മാമിലും അല്‍അഹ്‌സയിലുമാണ് ആരംഭിക്കുക. സൗദി നാഷണല്‍ ഗാര്‍ഡി​​​െൻറ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ലുലു ഗ്രൂപ്പ് ആദരിക്കപ്പെട്ടതായി യൂസഫലി പറഞ്ഞു.

ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ഉറപ്പാക്കുമെന്നും സൗദി നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുമെന്നും കരാര്‍ ഒപ്പിട്ട ശേഷം യൂസഫലി പറഞ്ഞു. ആറു മാസങ്ങള്‍ക്കകം ഈ ഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിലൂടെ വൻതോതില്‍ സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുമെന്നും 2020 ഓടെ ലുലുവില്‍ 5000 സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സൗദിയില്‍ ലുലുവിന് 14 ഹൈപ്പര്‍മാര്‍ക്കറ്റുകളും അരാംകോയുമായി ചേര്‍ന്നുള്ള പത്ത് ചെറുകിട ഷോപ്പുകളും പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.

Tags:    
News Summary - saudi suraksha lulu-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.