മനാമ: സൗദിയില്‍ നടന്ന ദാക്കര്‍ കാറോട്ട മത്സരത്തില്‍ ബഹ്റൈന്‍ മിന്നും ജയം. ഇതാദ്യമായാ ണ് മേഖലയില്‍ നടക്കുന്ന ഒരു കാറോട്ട മത്സരത്തില്‍ ബഹ്റൈന്‍ മികവ് ലഭിക്കുന്നത്. കായി ക മേഖലയില്‍ ബഹ്റൈെൻറ സ്ഥാനം കൂടുതല്‍ ശക്തമായി രേഖപ്പെടുത്താന്‍ ഇത് അവസരമൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി.
ബഹ്റൈനെ പ്രതിനിധാനംചെയ്ത് അദ്ദേഹമായിരുന്നു എക്സ് റെഡ് ബഹ്റൈന്‍ പതക്കം ഏറ്റുവാങ്ങിയത്. ഇത്തരമൊരു കാറോട്ട മത്സരം നടത്താന്‍ സൗദിക്ക് സാധിച്ചത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സമാപന പരിപാടിയില്‍ സൗദി സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ സന്നിഹിതനായിരുന്നു.
സൗദി കാർ, ബൈക്ക് റേസ് യൂനിയന്‍ ചെയര്മാന് പ്രിന്‍സ് ഖാലിദ് ബിന്‍ സുൽത്താൻ അല്‍ അബ്ദുല്ല അല്‍ ഫൈസല്‍, ബഹ്റൈന്‍ കാര്‍ റേസ് യൂനിയന്‍ ചെയര്മാന് ശൈഖ് അബ്ദുല്ല ബിന്‍ ഈസ ആല് ഖലീഫ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ബഹ്റൈന്‍ ലഭിച്ച നേട്ടം അഭിമാനകരമാണെന്നും എല്ലാ കായിക പ്രേമികള്‍ക്കും അവകാശപ്പെട്ട നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.