സാംസ ലേഡീസ് വിങ് ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
മനാമ: സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷം കന്നട സംഘം ഹാളിൽ നടന്നു. ലേഡീസ് വിങ് സെക്രട്ടറി അപർണ രാജ്കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ചു.
ഇൻഷാ റിയാസ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. സാംസ പ്രസിഡന്റ് ബാബു മാഹി പരിപാടി ഉദ്ഘാടനം ചെയ്തു. സംസാ രക്ഷാധികാരികൾ മുരളി കൃഷ്ണൻ, മനീഷ് പോന്നോത്ത്, സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ, റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. നിധി വിനോദ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് നടത്തി.
സാംസ വനിതാ വിങ് എക്സിക്യൂട്ടിവ് നിധി വിനോദിനെ ആദരിച്ചു. സാംസ വൈസ് പ്രസിഡന്റ് സോവിൻ, വിനീത്, രാജ്കുമാർ, അനിൽ കുമാർ, സംഗീത്, ദിലീപ്, രഘുദാസ്, അമൽ വേണു, ബൈജു, ഗണേഷ് എന്നിവർ നേതൃത്വം നൽകി. വനിത വിങ് എക്സിക്യൂട്ടിവ് അംഗം സൂര്യ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.