അറബ് ലീഗ് സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: അറബ് ലീഗ് സാമൂഹിക ക്ഷേമകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ഈജിപ്​തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന 38 ാമത് സമ്മേളനത്തില്‍ ബഹ്റൈനില്‍ നിന്ന് ശൈഖ ആഇശ ബിന്‍ത് അലി ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്. സുസ്ഥിര വികസനം 2030 ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തുകയും അംഗ പരിമിതരുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ തീരുമാനിക്കുകയും ചെയ്​തു. തര്‍ക്കങ്ങളും സംഘട്ടനങ്ങളും ഉയര്‍ത്തിവിടുന്ന നയങ്ങള്‍ ഒഴിവാക്കാനും സമൂഹത്തെ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വ പൂര്‍ണമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനും യോഗം അംഗീകാരം നല്‍കി. അടുത്ത യോഗം ലബനാനില്‍ 2019ല്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്​തു.

Tags:    
News Summary - sammleanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.